
പാലക്കാട്: തൃത്താല വെള്ളിയാങ്കല്ല് സ്വദേശി പനങ്ങാട്ട്തൊടി ബാവയുടെ വീട്ടുതൊടിയിൽ തെങ്ങിൻതടം എടുക്കുന്നതിനിടെ കൂറ്റൻ മലമ്പാമ്പിനെ കണ്ടെത്തി.പാമ്പിനെ കണ്ടതോടെ പ്രദേശവാസികൾ ഭയന്നുപോയെങ്കിലും, ഉടൻ തന്നെ വിവരം അറിയിച്ചതിനെത്തുടർന്ന് പരിസ്ഥിതി പ്രവർത്തകനും അനിമൽ റെസ്‌ക്യൂവറുമായ കൈപ്പുറം അബ്ബാസ് സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അദ്ദേഹം മലമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി.പിടികൂടിയ പാമ്പിനെ വനംവകുപ്പിന് കൈമാറി ഉൾവനത്തിൽ വിട്ടയക്കും