Banner Ads

ലഹരി പാർട്ടിക്ക് മറവിൽ ഗുണ്ടാവിളയാട്ടം: തൃശൂരിൽ പൊലീസിനെ ആക്രമിച്ചു, ആറ് പേർ അറസ്റ്റിൽ

തൃശൂര്‍ :തൃശൂരിൽ ലഹരിപ്പാർട്ടിയിൽ പൊലീസ് റെയ്ഡ് ഗുണ്ടാ ആക്രമണം, 6 പേർ അറസ്റ്റിൽ. ലഹരി പാര്‍ട്ടിയ്ക്കിടെയാണ് ഗുണ്ടകള്‍ പൊലീസിനെ ആക്രമിച്ചത്.ആക്രമണത്തില്‍ നാലു പൊലീസുകാര്‍ക്ക് പരിക്കേറ്റു. മൂന്ന് പൊലീസ് ജീപ്പുകളും അടിച്ചു തകർത്തിട്ടുണ്ട്. കൊലക്കേസ് പ്രതി കൂടിയായ ബ്രഹ്മദത്തന്‍ എന്ന ഗുണ്ടാത്തവന്റെ നേതൃത്വത്തിലുള്ള നാലുപേരാണ് പൊലീസിനെ ആക്രമിച്ചത്.ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം.

നെല്ലങ്കരയിലെ വിജനമായ സ്ഥലത്ത് ബര്‍ത്ത് ഡേ പാര്‍ട്ടി നടക്കുന്നതായും പാര്‍ട്ടിയില്‍ ലഹരി ഉപയോഗിക്കുന്നുവെന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പൊലീസ് സംഘം എത്തിയത്.കമ്ബിപ്പാരയും പട്ടിക വടികളുമായിയായിരുന്നു ആക്രമണം. ആക്രമണത്തില്‍ പരിക്കേറ്റ നാലു പൊലീസുകാരെ പരിക്കുകളുടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഗ്രേഡ് എസ്.ഐ: ജയന്‍, സീനിയര്‍ സി.പി.ഒ  അജു, സി.പി.ഒമാരായ ഷനോജ്, ശ്യാം എന്നിവര്‍ക്കാണ് പരുക്കേറ്റത്ആദ്യ വാഹനത്തിലെത്തിയ പൊലീസ് സംഘത്തെ ഗുണ്ടകള്‍ ആക്രമിച്ചു പിന്നിടെത്തിയ രണ്ടു പൊലീസ് വണ്ടിക്ക് നേരെ ആക്രമണം ഉണ്ടായി കൂടുതല്‍ പൊലീസ് സംഘമെത്തിയാണ് ബ്രഹ്മദത്ത് ഉള്‍പ്പെടെയുള്ള ആറ് പ്രതികളെ അറസ്റ്റ് ചെയ്തത്.