Banner Ads

ഗാന്ധി ജയന്തി; ജില്ലാതല ഉദ്ഘാടനം ഒക്ടോബർ 2-ന് കണ്ണൂരിൽ, മന്ത്രി കടന്നപ്പള്ളി നിർവഹിക്കും

കണ്ണൂർ : ഗാന്ധി ജയന്തി ദിനാചരണം ജില്ലാതല ഉദ്ഘാടനം ഒക്ടോബർ രണ്ടിന് നടക്കും. ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ജില്ലാ ഇൻഫർമേഷൻ ഓഫീസ് കണ്ണൂർ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്.എസിൽ വെച്ച് രാവിലെ 10.30-നാണ് പരിപാടി നടക്കുന്നത്. രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ദിനാചരണം ഉദ്ഘാടനം ചെയ്യും.

മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ഫിസിക്‌സ് പ്രൊഫസർ ഡോ. എം.കെ സതീഷ് കുമാർ ‘പരിസ്ഥിതിയുടെ സൂക്ഷ്മദർശനം’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി വിനീഷ് അധ്യക്ഷത വഹിക്കും. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ വിനയ റോസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ രോഷ്നി മാനുവൽ,

എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ടി.എം സ്വപ്ന, അസി. എഡിറ്റർ സൗമ്യ മത്തായി, അസി. ഇൻഫർമേഷൻ ഓഫീസർ സി.ജി ആശ, എൻ.എസ്.എസ് ടീം ലീഡർ വേദ എന്നിവർ ചടങ്ങിൽ സംസാരിക്കും. തുടർന്ന് സ്കൂളിലെ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) യൂണിറ്റ് അംഗങ്ങളുടെയും മറ്റ് വിദ്യാർഥികളുടെയും കലാപരിപാടികൾ അരങ്ങേറും.