
മുംബൈ (മഹാരാഷ്ട്ര): കാറുകള്‍, ജീപ്പുകള്‍, വാനുകള്‍, ചെറിയ ട്രക്കുകള്‍ എന്നിവ ഉള്‍പ്പെടുന്ന ലൈറ്റ് മോട്ടോർ വാഹനങ്ങള്‍ക്കാണ് പൂർണ ടോള്‍ ഇളവ്. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷനാണ് ടോള്‍ പിരിവ് നിയന്ത്രിക്കുന്നത്.മഹാരാഷ്ട്ര സർക്കാർ നഗരത്തിലെ അഞ്ച് പ്രവേശന കവാടങ്ങളിലും പൂർണ ടോള്‍ ഇളവ് പ്രഖ്യാപിച്ചു.ദഹിസർ, മുളുണ്ട് വെസ്റ്റ് (എല്‍.ബി.എസ് റോഡ്), വാഷി, ഐറോളി, മുളുണ്ട് ഈസ്റ്റ് എന്നീ ടോള്‍ ബൂത്തുകളിലാണ് ടോള്‍ പിരിവ് അവസാനിപ്പിച്ചത്.
എല്ലാ ടോള്‍ പ്ലാസകളിലും ലൈറ്റ് മോട്ടോർ വാഹനങ്ങള്‍ക്ക് 45 രൂപ നിരക്കിലാണ് ഈടാക്കിയിരുന്നത് .അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടർമാരെ മഹായുതി സർക്കാറിലേക്ക് ആകർഷിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് മന്ത്രിസഭാ തീരുമാനം.മുഖ്യമന്ത്രി ഏക് നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാർ തിങ്കളാഴ്ച ചേർന്ന മന്ത്രി സഭ യോഗത്തിനു ശേഷമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ചൊവ്വാഴ്ച പുലർച്ചെ 12 മണി മുതല്‍ ടോള്‍രഹിത പ്രവേശനം നടപ്പാക്കും.ടോള്‍ നിർത്തലാക്കണമെന്നത് നിരവധി രാഷ്ട്രീയ പാർട്ടികളുടെയും പൗര ഗ്രൂപ്പുകളുടെയും ദീർഘകാല ആവശ്യമായിരുന്നു.