Banner Ads

നവജാതശിശുക്കൾക്ക് സൗജന്യ സ്വർണമോതിരം: ടെൻഡർ നടപടികൾ ശരിവെച്ച് മദ്രാസ് ഹൈക്കോടതി; ഉദ്ഘാടനം ഈ മാസം 25ന്

ചെന്നൈ : നവജാതശിശുക്കൾക്ക് സൗജന്യമായി സ്വർണമോതിരം നൽകുന്ന തമിഴ്‌നാട് സർക്കാരിന്റെ തായ്മാമൻ തങ്ക മോതിരം പദ്ധതിയുടെ ടെൻഡർ നടപടികൾ മദ്രാസ് ഹൈക്കോടതി ശരിവെച്ചു. ജോയ് ആലുക്കാസിന് ടെൻഡർ നൽകിയതിനെതിരെ സ്വർണപ്പണിക്കാരനായ രാജ് ജി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.

പണിക്കൂലിയായി ഒരു പൈസ മാത്രം ഈടാക്കി ടെൻഡർ നൽകിയ നടപടിക്കെതിരെയായിരുന്നു ഹർജി. എന്നാൽ ടെൻഡർ നടപടികൾ നിയമവിധേയമാണെന്ന് കണ്ടത്തി കോടതി ഹർജി തള്ളുകയായിരുന്നു. ഈ മാസം 25ന് പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് സർക്കാർ തീരുമാനം. സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾക്കായി ഒരു ഗ്രാം തൂക്കമുള്ള 22 കാരറ്റ് സ്വർണമോതിരമാണ് പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്.