Banner Ads

തൃശൂർ പാലിയേക്കരയിൽ ;120 കിലോ കഞ്ചാവുമായി നാല് യുവാക്കൽ അറസ്റ്റിൽ

തൃശൂർ:തൃശൂർ പാലിയേക്കരയിൽ 120 കിലോ കഞ്ചാവുമായി നാല് യുവാക്കൽ അറസ്റ്റിൽ .ഒഡീഷയിൽ നിന്ന് ലോറിയിൽ കടത്തുകയായിരുന്ന കഞ്ചാവാണ് ഇന്ന് പുലർച്ചെ തൃശ്ശൂർ റൂറൽ പോലീസിന്റെ ഡാൻസാഫ് സംഘം പിടികൂടിയത്. പിടികൂടിയവരിൽ രണ്ടുമപർ എറണാകുളം സ്വദേശികളും രണ്ടുപേർ തൃശ്ശൂർ സ്വദേശികളും ആണ്.ഒഡീഷയിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് കേരളത്തിലെ ചെറുകിട കച്ചവടക്കാർക്ക് വിൽപ്പന നടത്തുന്നവരാണ് പിടികൂടിയവരെന്ന് പോലീസ് വ്യക്തമാക്കി.