Banner Ads

വാഹന മോഷണത്തിനെത്തിയ; നാലംഗ ക്വട്ടേഷൻ സംഘം പിടിയിൽ

കല്‍പ്പറ്റ : വാഹന മോഷണത്തിനെത്തിയ നാലംഗ ക്വട്ടേഷൻ സംഘത്തെ കൽപ്പറ്റയിൽ നിന്ന് പിടികൂടി. കണ്ണൂർ സ്വദേശികളായ എം. ഷനീഷ് (42), സജീവൻ (43), കെ.വി. ഷംസീർ (34), കെ.എസ്. നിസാമുദ്ദീൻ (32) എന്നിവരാണ് അറസ്റ്റിലായത്. കൽപ്പറ്റ വിനായകയിൽ റോഡരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു ഇന്നോവ കാർ നിർത്തിയിട്ടിരിക്കുന്നത് രാത്രി പട്രോളിങ്ങിനിടെ കൽപ്പറ്റ പോലീസ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടു.

കാറിനടുത്തേക്ക് നീങ്ങിയപ്പോൾ നാലുപേർ മാറിനിൽക്കുന്നത് കണ്ടു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവർ മോഷണത്തിനെത്തിയതാണെന്ന് മനസ്സിലായത്.ഷനീഷിനെതിരെ വധശ്രമം, കവർച്ച, ആയുധം കൈവശം വെക്കൽ ഉൾപ്പെടെ നിരവധി കേസുകളുണ്ട്. രണ്ടാം പ്രതിയായ സജീവനും ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.