Banner Ads

തലശ്ശേരി ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി; തെരച്ചിൽ ഊർജിതമാക്കി പൊലീസ്

കണ്ണൂർ : തലശ്ശേരി ഗവ ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി. ഇന്ന് പുലർച്ചെ 12.30നും ഒന്നിനും ഇടയിലാണ് കുട്ടികൾ സ്ഥാപനത്തിൽ നിന്ന് പുറത്തുപോയത്. സംഭവത്തിൽ തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന പുരോഗമിക്കുന്നത്.

കാണാതായ പെൺകുട്ടികളിൽ ഒരാൾ മുൻപും ഇവിടെനിന്ന് പുറത്തുപോയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടികളെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ശരിയായ ദിശയിലായതിനാൽ അധികം വൈകാതെ തന്നെ ഇവരെ കണ്ടെത്താനാകുമെന്നും പൊലീസ് അറിയിച്ചു.