തിരുവനന്തപുരം :ആനയെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചു, മസ്തകത്തിന് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന കാട്ടാന ചരിഞ്ഞ സംഭവത്തിൽ പ്രതികരണവുമായി വനംമന്ത്രിഎ.കെ.ശശീന്ദ്രൻ.പോസ്റ്റ്മാർട്ടം റിപ്പോർട്ട് കിട്ടിയാലെ മരണകാരണം എന്താണെന്ന് വ്യക്തമാകു ആന സാധാരണ ജീവിതത്തിലേക്ക് കടന്നുവരാൻ 30 ശതമാനം സാധ്യതയാണ് ഡോക്ടർമാർ നേരത്തെ പറഞ്ഞിരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ആരോഗ്യനില മെച്ചപ്പെട്ടപ്പോൾ രക്ഷിക്കാൻ കഴിയുമെന്നാണ് കരുതിയത്.കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 12 കാട്ടാനകൾക്കാണ് സംസ്ഥാനത്ത് ഇതേ രീതിയിൽ മരണം സംഭവിച്ചത്. ആനയുടെ പരിക്ക് വന്യജീവികൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ സംഭവിച്ചതാകാമെന്നാണ് വിദ്യർ പറയുന്നത്. എങ്കിലും ഇക്കാര്യം പരിശോധിക്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു