Banner Ads

ഒരാഴ്ചക്കിടെ മൂന്നാം തവണ; താമരശ്ശേരി ചുരത്തിൽ വീണ്ടും ലോറി കുടുങ്ങി, ഗതാഗതക്കുരുക്ക് രൂക്ഷം

കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം. ചുരം ആറാം വളവിൽ യന്ത്രത്തകരാറിനെ തുടർന്ന് ലോറി കുടുങ്ങിയതിനെ തുടർന്നാണ് ചുരത്തില്‍ ഗതാഗതക്കുരുക്ക് ഉണ്ടായത്. പുലർച്ചെ രണ്ടുമണിയോടെയാണ് ലോറി കുടുങ്ങിയത്. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് ലോറികൾ കുടുങ്ങി ചുരത്തിൽ ഗതാഗതക്കുരുക്കുണ്ടാകുന്നത്.

കഴിഞ്ഞ ദിവസങ്ങളിലും ആറ്, ഏഴ് വളവുകളിൽ ലോറികൾ കുടുങ്ങിയിരുന്നു. കുടുങ്ങിയ ലോറി ഇതുവരെ മാറ്റാൻ കഴിഞ്ഞിട്ടില്ല. ഹൈവേ പോലീസും ചുരം സംരക്ഷണ സമിതി അംഗങ്ങളും സ്ഥലത്തെത്തി ഒരു വശം വഴി വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. കൂടുതൽ വാഹനങ്ങൾ എത്തിത്തുടങ്ങിയാൽ ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ട്.