
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് പുതുപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സിന് മുന്നിൽ ചാണ്ടി ഉമ്മൻ എംഎൽഎ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ‘മകൻ’ എന്ന നിലയിലും ‘ജനപ്രതിനിധി’ എന്ന നിലയിലുമാണ് തന്റെ പ്രതിഷേധമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ അഞ്ചു വർഷമായി പണി പൂർത്തിയാക്കാതെ കിടക്കുന്ന മിനി സിവിൽ സ്റ്റേഷന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകി ഉദ്ഘാടനം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കാനാണ്.”എന്റെ പിതാവ് നേതൃത്വം കൊടുത്ത് പണിത കമ്യൂണിറ്റി ഹാളിന് ഇ.എം.എസിന്റെ പേരിട്ടു. എന്നാൽ, പണി പൂർത്തിയാക്കാത്ത സ്റ്റേഡിയത്തിന് അദ്ദേഹത്തിന്റെ പേര് നൽകി പഞ്ചായത്ത് അപമാനിക്കുകയാണ്.
“കേരളത്തിൽ യു.ഡി.എഫ് ബഹിഷ്‌കരിച്ച ചടങ്ങിൽ താൻ പങ്കെടുക്കുന്നുവെന്ന രീതിയിൽ പ്രചാരണം നടത്താൻ, വികസന സദസ്സിന്റെ ബോർഡിൽ അനുവാദമില്ലാതെ തന്റെ ചിത്രം വെച്ചത് രാഷ്ട്രീയ പാപ്പരത്തമാണ്.പുതുപ്പള്ളിയോട് കാണിക്കുന്ന ഈ അവഗണന കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുമെന്നും ഇത്തരം നടപടികൾ കേരളം അംഗീകരിക്കില്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.സി.പി.എമ്മിന്റെ ഇത്തരം ഇരട്ടത്താപ്പ് സമീപനം പുതുപ്പള്ളിയിലെ ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം വ്യക്തമാക്കി