
കൊച്ചി: ഷവർമ്മയും ഷവായയും വിഷമായി എറണാകുളത്ത് ഭക്ഷ്യവിഷബാധ.ഇരിങ്ങാലക്കുട സ്വദേശികളായ ആൻ മരിയ (23), ജിപ്സൺ ഷാജൻ (22), (ആൽബിൻ (25) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് രവിപുരത്തെ റിയൽ അറേബ്യ ഹോട്ടൽ കൊച്ചി കോർപ്പറേഷൻ ആരോഗ്യവിഭാഗം അടപ്പിച്ചു.
ഈ മാസം 16 നാണ് ഇവർക്ക് ഭക്ഷ്യവിഷബാധയേറ്റത്. അങ്കമാലിയിൽ ജോലി ചെയ്യുന്ന ഇവർ കമ്ബനി ആവശ്യത്തിനായാണ് കൊച്ചിയിലെത്തിയത്. ചിക്കൻ ഷവർമയും ഷവായിയും കഴിച്ച ഇവർക്ക് വൈകീട്ടോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
ഛർദ്ദിയും പനിയും വയറിളക്കവും പിടിപെട്ട ഇവർ കൊച്ചിയിലെ ഒരു ആശുപത്രിയിൽ ചികിത്സ തേടി പിറ്റേന്ന് വീണ്ടും വയ്യാതായതോടെ യുവതിയെ അവർ ജോലി ചെയ്യുന്ന അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.