Banner Ads

കലൂർ സ്റ്റേഡിയത്തിലെ അപകടത്തെ തുടർന്ന് ;സാമ്ബത്തിക തട്ടിപ്പ് കേസിൽ മുൻകൂർ ജാമ്യം തേടി മൂന്ന് പ്രതികൾ

മൂന്ന് പേരുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ അവധിക്കാല സിംഗിൾ ബെഞ്ച് ഇന്ന് പരിഗണിക്കും. പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ സാമ്ബത്തിക തട്ടിപ്പ് വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് മൂന്ന് പ്രതികൾക്കുമെതിരെ ചുമത്തിയത്. പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷൻ എംഡി എം നിഗോഷ് കുമാർ, സി ഷമീർ അബ്ദുൽ റഹീം.സി മിനി എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.സ്റ്റേഡിയം അപകട കേസിൽ എം നിഗോഷ് കുമാർ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഈ സാഹചര്യത്തിൽ സാമ്‌ബത്തിക തട്ടിപ്പ് കേസിലെ അറസ്റ്റും പാലാരിവട്ടം പൊലീസ് രേഖപ്പെടുത്തും

Leave a Reply

Your email address will not be published. Required fields are marked *