
ചെന്നൈ: ചെന്നൈയില്‍ കനത്തമഴയില്‍ ട്രെയിൻ ഗതാഗതവും താറുമാറായി. ദക്ഷിണ റെയില്‍വേ 4 എക്സ്പ്രസ് ട്രെയിനുകള്‍ റദ്ദ് ചെയ്തു. നിരവധി ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടു. വെള്ളപ്പൊക്കത്തില്‍ നടൻ രജനീകാന്തിന്റെ വീടിന് ചുറ്റും വെള്ളം കയറി. പോയസ് ഗാർഡനിലെ നടന്റെ ആഡംബര വില്ലയ്ക്ക് ചുറ്റുമാണ് വെള്ളം കയറിയത്. ചില ആഭ്യന്തര വിമാനങ്ങളും റദ്ദ് ചെയ്തിട്ടുണ്ട്. അടുത്ത രണ്ടു ദിവസത്തേക്ക് മഴ കൂടാൻ ഒള്ള സാധ്യത തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കല്‍പേട്ട് എന്നിവിടങ്ങളിലും കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്.തമിഴ്നാട്ടിലുണ്ടായ ശക്തമായ മഴയില്‍ വിവിധയിടങ്ങളില്‍ വെള്ളം കയറി. ഗതാഗത തടസ്സവും ഉണ്ടായി.കൂടാതെ പലയിടത്തും അവശ്യ സേവനങ്ങള്‍ തടസ്സപ്പെട്ടു.കനത്ത മഴയില്‍ നഗരത്തിലെ ഡ്രൈനേജ് സംവിധാനം തകർന്നതാണ് വെള്ളം ഉയരാൻ കാരണമായത്. രജനീകാന്തിന്റെ വീടിന് ചുറ്റുമുള്ള വെള്ളം പമ്ബ് ചെയ്ത് കളയാനുള്ള നടപടികള്‍ ആരംഭിച്ചു. 2023ലെ മൈക്കൗണ്ട് ചുഴലിക്കാറ്റിന്റെ സമയത്തും രജനീകാന്തിന്റെ വീടിന് ചുറ്റും വെള്ളം ഉയർന്നിരുന്നു.