തിരുവനന്തപുരം: കളർകോട് വാഹനാപകടത്തിൽ മരണപ്പെട്ട മെഡിക്കൽ വിദ്യാർത്ഥികൾക്ക് അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ,കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. സംഭവം അത്യന്തം വേദനാജനകമെന്ന് മുഖ്യമന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു. ആലപ്പുഴ ഗവ.മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളായ , ദേവാനന്ദൻ, ശ്രീദീപ്,മുഹമ്മദ് ഇബ്രാഹിം, മുഹമ്മദ് അബ്ദുൾ ജബ്ബാർ ആയുഷ് ഷാജി, എന്നിവരാണ് മരിച്ചത്.ചിലർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.