
തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ കടലിൽ കുഴഞ്ഞുവീണ് തൊഴിലാളി മരിച്ചു. പുതിയതുറ താഴേ വീട്ടുവിളാകം സെബാസ്റ്റ്യൻ-അൽഫോൺസ ദമ്പതികളുടെ മകൻ റോബിൻസൺ (36) ആണ് മരിച്ചത്.
കഴിഞ്ഞ 27-ന് അർധരാത്രിയോടെ വലിയവേളി തീരത്തിന് സമീപം കടലിലായിരുന്നു സംഭവം. വിഴിഞ്ഞത്തുനിന്ന് 15 അംഗ സംഘത്തോടൊപ്പം തട്ടുമടി വല വീശുന്നതിനിടെ റോബിൻസൺ പെട്ടെന്ന് കടലിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അവിവാഹിതനായ റോബിൻസന് റോബിൻ എന്നൊരു സഹോദരനുണ്ട്. സംഭവത്തിൽ വിഴിഞ്ഞം തീരദേശ പോലീസ് കേസെടുത്തു.