Banner Ads

കണ്ണൂരിൽ തീപിടിത്തം; പെരളശ്ശേരി ക്ഷേത്രത്തിന് സമീപത്തെ ചായക്കടക്ക് തീപിടിച്ചു

കണ്ണൂർ : പെരളശ്ശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ നടയ്ക്ക് സമീപമുള്ള ചായക്കടയ്ക്ക് തീപിടിച്ചു. ഇന്നലെ രാത്രിയാണ് തീപിടിത്തമുണ്ടായത്. സന്തോഷിന്റെ ഉടമസ്ഥതയിലുള്ള ചായക്കടയുടെ മുകൾഭാഗമാണ് പൂർണ്ണമായും കത്തി നശിച്ചത്.

ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ പൂർണ്ണമായും അണച്ചു. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതെ നിയന്ത്രിക്കാനായത് വലിയ ദുരന്തം ഒഴിവാക്കി. തുലാം സംക്രമ ദിനമായ ഇന്നലെ പകൽ നിരവധി ഭക്തജനങ്ങൾ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയിരുന്നു.