Banner Ads

തൃശൂർ തളിക്കുളത്ത് ഓയിൽ മില്ലിൽ തീപിടിത്തം; യന്ത്രങ്ങളും കൊപ്രയും വെളിച്ചെണ്ണയും കത്തിനശിച്ചു

തൃശൂർ : തളിക്കുളം പത്താംകല്ലിൽ ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന സാലി ഓയിൽ ഫ്ലവർ മില്ലിൽ തീപിടിത്തം. ഇന്ന് രാവിലെ 7.45ഓടെയാണ് സംഭവം. തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് നിഗമനം.

മില്ലിനുള്ളിലുണ്ടായിരുന്ന യന്ത്രസാമഗ്രികൾ, ഏകദേശം 400 ലിറ്ററോളം വെളിച്ചെണ്ണ, കൊപ്ര, മറ്റ് അസംസ്കൃത വസ്തുക്കൾ എന്നിവ പൂർണ്ണമായും കത്തിനശിച്ചു. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകട കാരണം വ്യക്തമല്ല.