
കൊല്ലം: കെ എസ് ആർ ടി സി മഷൻ നാലുനില കെട്ടിടസമുച്ചയം ഉൾപ്പടെ നിർമിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ. ബാലഗോപാൽ അറിയിച്ചു. പദ്ധതിയുടെ രൂപരേഖയ്ക്ക് അംഗീകാരം നൽകി. ബജറ്റിൽ വകയിരുത്തിയ 10 കോടി രൂപയും എൽ എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള അഞ്ചു കോടി രൂപയും ചേർത്ത് 16 കോടി രൂപ വിനിയോഗിച്ചാണ് പൂർത്തിയാക്കുക.
നാലു നിലകളിലായി 34,432 ചതുരശ്ര അടിയാണ് ആകെ വിസ്തീർണം. ഒന്നാം നിലയിൽ ഗ്യാരിജ് ഓഫീസുകൾ, ഇലട്രിക്കൽ സ്റ്റോർ റൂം, ജീവനക്കാർക്കുള്ള വിശ്രമ മുറികൾ, ലിഫ്റ്റ് എന്നിവയും രണ്ടാം നിലയിൽ കൊറിയർ റൂം. ശീതീകരിച്ച ഫാമിലി വെയ്റ്റിംഗ് റൂമുകൾ, സ്ത്രീകൾക്ക് ഫീഡിങ് റൂം ഉൾപ്പെടയുള്ള പ്രത്യേക കാത്തിരുപ്പ് കേന്ദ്രങ്ങൾ, സുരക്ഷാ മുറി, പോലീസ് എയ്യ് പോസ്റ്റ്, പൊതു ശൗചാലയങ്ങൾ, ബുക്കിംഗ്/അന്വേഷണ കൗണ്ടറുകൾ എന്നിവ ഒരുക്കും.
മൂന്നാം നിലയിൽ പുരുഷമാർക്കുള്ള ഡോർമെറ്ററി, ഷീ ഷെൽട്ടർ, കെയർ ടേക്കർ മുറി, റൊറന്റ് എന്നിവയും ക്രമീകരിക്കും. നാലാം നിലയിൽ ഡ്രൈവർ കണ്ടക്ടർ, സ്ത്രീ ജീവനക്കാർക്കുള്ള വിശ്രമമുറികൾ, ബജറ്റ് ടൂറിസം, ഡിടി ഓ എന്നിവയ്ക്കായി മുറികൾ, ഓഫീസ് ഏരിയ. കോൺഫറൻസ് ഹാൾ എന്നിവയും സജ്ജീകരിക്കും. ചുറ്റുമതിൽ, പ്രവേശന കവാടം, ജലവിതരണം എന്നിവയും ഉണ്ടാകും.