Banner Ads

ട്യൂഷന് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി ; ചിതറയിൽ പതിനഞ്ചുകാരനെ കാണാനില്ല

കൊല്ലം: ചിതറയിൽ പതിനഞ്ചുകാരനെ കാണാനില്ല. ചിതറ സ്വദേശി അഭയ് ജെ പണിക്കരെയാണ് കാണാതായത്. രാവിലെ ട്യൂഷന് പഠിക്കാൻ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. പിന്നീട് തിരിച്ചുവന്നില്ലെന്ന് കുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ചിതറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ രാവിലെ കുട്ടി രണ്ട് ബാഗുകളുമായി പോകുന്ന ദൃശ്യം പൊലീസിന് കിട്ടിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *