Banner Ads

അമ്മയോട് പിണങ്ങി, അറുപത് അടിയോളം ഉയരത്തിലുള്ള പനയുടെ മുകളില്‍ കയറി കുടുങ്ങി;പന്ത്രണ്ടുകാരന്‍

വയനാട്;അറുപത് അടിയോളം ഉയരത്തില്‍ പനയുടെ മുകളില്‍ കയറി കുടുങ്ങിയ കുട്ടിയെ മാനന്തവാടി അഗ്‌നിരക്ഷ സേന സുരക്ഷിതമായി താഴെയിറക്കി.കൊമ്മയാട് വേലുക്കര ഉന്നതിയിലെ ബിന്ദുവിന്റെ മകന്‍ വിവേകിനെയാണ് സേന രക്ഷപ്പെടുത്തിയത്.നിസ്സാര കാര്യങ്ങൾക്ക് വാശിപിടിച്ച് അമ്മയോട് പിണങ്ങിയാണ് കുട്ടി മരത്തിനുമുകളിൽ കയറിയത്.

വൈകുനേരം മുതല്‍ കാണാതായ കുട്ടിയെ അര്‍ദ്ധരാത്രിയോടെ പനയുടെ മുകളില്‍ കണ്ടെത്തുകയായിരുന്നു. കുട്ടി സമീപത്തുള്ള വലിയ മരത്തിലൂടെ കയറിയ ശേഷം പനയിലേക്ക് കയറുകയായിരുന്നു.നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടർന്ന് പിന്നാലെ സംഭവ സ്ഥലത്തേക്ക് എത്തിയ മാനന്തവാടി അഗ്‌നിരക്ഷാ സേന ലാഡര്‍, റോപ്പ് എന്നിവ ഉപയോഗിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്താൻ ഓടിയെത്തിയിരുന്നു.

സേനാംഗങ്ങളായ സെബാസ്റ്റ്യന്‍ ജോസഫ്, വിനു.കെ.എം എന്നിവര്‍ പനയുടെ മുകളില്‍ കയറി കുട്ടിയെ റോപ്പില്‍ കെട്ടി സുരക്ഷിതമായി താഴെ ഇറക്കുകയായിരുന്നു.
കൂടാതെ സേനയിൽ അസി.സ്റ്റേഷന്‍ ഓഫീസര്‍ കുഞ്ഞിരാമന്‍,ഏൃ.മേെീ സെബാസ്റ്റ്യന്‍ ജോസഫ്,ഫയര്‍ മിറ റെസ്‌ക്യൂ ഓഫീസര്‍ രമേഷ് എം പി,പികെ രാജേഷ്,കെഎം വിനു,അമൃതേഷ് വിഡി,ആദര്‍ശ് ജോസഫ്,ജോതിസണ്‍ ജെ,ഹോം ഗാര്‍ഡ്മാരായ ഷൈജറ്റ് മാത്യു,രൂപേഷ് വി ജെ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ഉർജ്‌ജിതമാക്കിയത്

Leave a Reply

Your email address will not be published. Required fields are marked *