Banner Ads

സംസ്ഥാനത്ത് വീണ്ടും ഭീതി: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം (Amebic Meningoencephalitis) ബാധിച്ച് മരണം. c.ഒരു മാസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വസന്തയുടെ മരണത്തോടെ, ഈ വർഷം ഇതുവരെ കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 31 ആയി ഉയർന്നു.

ഇവരുടെ രോഗബാധയുടെ യഥാർത്ഥ ഉറവിടം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.അതേസമയം, അപൂർവവും മാരകവുമായ ഈ രോഗം സംസ്ഥാനത്ത് വ്യാപിക്കുന്നതിന്റെ കാരണങ്ങൾ കണ്ടെത്താൻ ഊർജ്ജിതമായ ശ്രമങ്ങൾ ആരംഭിച്ചു.സംസ്ഥാന ആരോഗ്യ വകുപ്പും ചെന്നൈയിലെ ഐ.സി.എം.ആർ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ വിദഗ്ധരും ചേർന്നാണ് ഫീൽഡുതല പഠനം നടത്തുന്നത്.നിലവിൽ കോഴിക്കോട് ജില്ലയിലാണ് പഠനം ആരംഭിച്ചിരിക്കുന്നത്.

തുടർന്ന് തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലും പഠനം വ്യാപിപ്പിക്കും.2024 ഓഗസ്റ്റ് മാസത്തിൽ ഐ.സി.എം.ആർ., ഐ.എ.വി., പോണ്ടിച്ചേരി എ.വി. ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് ആരോഗ്യ വകുപ്പ് ടെക്നിക്കൽ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ വിശദമായ ഫീൽഡുതല പഠനം.