
പാലക്കാട്: തൃത്താലയിൽ കെഎസ്‌യുവിൽ പൊട്ടിത്തെറി. തദ്ദേശ തെരഞ്ഞെടുപ്പിൽ നൽകാവുന്ന സീറ്റ് നൽകിയില്ലെന്നും ഗ്രൂപ്പ് നോക്കി വീതം വെച്ചു എന്നും ആരോപിച്ചുകൊണ്ട് കെഎസ്‌യു നേതാക്കൾ സ്വതന്ത്ര സ്ഥാനാർത്ഥികളാകാൻ ഒരുങ്ങുന്നു. കെഎസ്‌യു പാലക്കാട് ജില്ല വൈസ് പ്രസിഡൻറ് സി എ റംഷാദും ബ്ലോക്ക് സെക്രട്ടറി അസ്‌ലം പൂക്കരത്തുമാണ് മുന്നണിയെ വെല്ലുവിളിച്ച് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.
പാലക്കാട് തൃത്താല നിയോജക മണ്ഡലം തലത്തിൽ 6 മാസം മുൻപ് കെഎസ്‌യു ആവശ്യപ്പെട്ട സീറ്റ് ഗ്രൂപ്പ് നോക്കി വീതം വെച്ചു എന്ന് ആരോപിച്ചാണ് കെഎസ്‌യു പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് CA റംഷാദ് ബ്ലോക്ക് സെക്രട്ടറി അസ്‌ലം പൂക്കരത്ത് എന്നിവർ സ്വതന്ത്ര സ്ഥാനാർഥികൾ ആയി മത്സരിക്കുമെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയത്. മുന്നണിയിലെ തന്നെ മറ്റൊരു വിദ്യാർത്ഥി പ്രസ്ഥാനമായ MSF ന് 40 ൽ താഴെ സീറ്റിൽ മത്സരിക്കുന്ന മുസ്ലിം ലീഗ് 2 സീറ്റിൽ അവസരം നൽകിയപ്പോൾ തൃത്താലയിലെ മുതിർന്ന നേതാക്കളും കെപിസിസി നിർവാസമിതി അംഗവുമായ CV ബാലചന്ദ്രൻ, കെപിസിസി വൈസ് പ്രസിഡന്റ് VT ബൽറാം എന്നിവർ ചേർന്ന് ചേർന്ന് തങ്ങളെ ഒതുക്കി എന്നാണ് കെഎസ്‌യു നേതാക്കൾ പറയുന്നത്.
KSU ജില്ലാ കമ്മിറ്റിയും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയും ഒരു പോലെ ആവശ്യപെട്ടിട്ടും മുതിർന്ന നേതാക്കൾ വഴങ്ങാതെ ആണ് സീറ്റ് മറ്റൊരാൾക്ക് നൽകിയത് എന്നാണ് ആരോപണം. മുൻകാലങ്ങളിൽ പാർട്ടിക്കുള്ളിൽ നടക്കുന്ന നെറികേടുകളെ ചോദ്യം ചെയ്തതാണ് തങ്ങളോട് ദേഷ്യം തോന്നാൻ കാരണം ആയത് എന്നാണ് ksu നേതൃത്വം പറയുന്നത്. ബ്ലോക്ക് ksu വിലെ വലിയ വിഭാഗം നേതാക്കളുടെ പിന്തുണ തങ്ങൾക്ക് ഉണ്ടെന്നും CA RAMSHAD പറഞ്ഞു.