
പത്തനംതിട്ട: ആർക്കും സംശയം തോന്നാത്ത രീതിയിൽ പുറമെ അടഞ്ഞു കിടന്നിരുന്ന ഒരു വീട്ടിൽ നിന്നാണ് പത്തനംതിട്ട റാന്നിയിൽ എക്സൈസ് സംഘം വൻ വിദേശ മദ്യശേഖരം പിടികൂടിയത്.റാന്നി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വീട്ടിൽ ഒളിപ്പിച്ച 220 കുപ്പി വിദേശ മദ്യമാണ് കണ്ടെടുത്തത്.റാന്നി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിജു ഫിലിപ്പും സംഘവുമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകി മദ്യം പിടികൂടിയത്.വിദേശ മദ്യക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.