
തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ ടൈംടേബിളിൽ മാറ്റം. ഡിസംബർ 15 മുതൽ ജനുവരി 6 വരെയാണ് പരീക്ഷകൾ നടക്കുക. അതേസമയം ക്രിസ്മസ് അവധി ഡിസംബർ 24 മുതല്‍ ജനുവരി നാലുവരെയാണ് നിശ്ചയിച്ചിട്ടുള്ളത്.
അവധി കഴിഞ്ഞ് ജനുവരി 6നാണ് അവസാന പരീക്ഷ നടക്കുക. അതേസമയം 2026 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി (SSLC), ടിഎച്ച്എസ്എൽസി (THSLC), ടിഎച്ച്എസ്എൽസി (എച്ച്ഐ), എസ്എസ്എൽസി (എച്ച്ഐ) പരീക്ഷകൾക്കുള്ള രജിസ്ട്രേഷൻ ഇന്ന് (നവംബർ 18) ആരംഭിക്കും. ഈ മാസം 30 വരെയാണ് പരീക്ഷാ രജിസ്ട്രേഷൻ നടത്താൻ അവസരമുള്ളത്.