
കൊച്ചി: ഭൂട്ടാനിൽനിന്ന് ഇന്ത്യയിലേക്ക് നടന്ന വാഹനക്കടത്ത്, കള്ളപ്പണ ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട് നടന്മാരായ ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ എന്നിവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്യും. ഇരുവർക്കും ഉടൻ നോട്ടീസ് നൽകുമെന്നാണ് വിവരം.ഇ.ഡി. അന്വേഷിക്കുന്ന വിഷയങ്ങൾഫെമ (FEMA) നിയമലംഘനം കള്ളപ്പണ ഇടപാടുകൾഹവാലാ ഇടപാടുകൾ കഴിഞ്ഞ ദിവസം നടന്ന വ്യാപക പരിശോധനയിൽ ഇ.ഡി. ചില നിർണായക രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്.
കസ്റ്റംസ് ആരംഭിച്ച ഓപ്പറേഷൻ നുംഖോറിന് പിന്നാലെയാണ് ഇ.ഡി. കേസ് ഏറ്റെടുത്തത്. വാഹനക്കടത്തുമായി ബന്ധപ്പെട്ട് ദുൽഖർ സൽമാനെ കഴിഞ്ഞ ദിവസം കൊച്ചിയിലേക്ക് വിളിപ്പിച്ച് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിരുന്നു.ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ എന്നിവർക്ക് പുറമെ നടൻ പൃഥ്വിരാജിന്റെ വീടുകൾ ഉൾപ്പെടെ 17 ഇടങ്ങളിലാണ് ഇ.ഡി. ഇന്നലെ പരിശോധന നടത്തിയത്. ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് കേസ് എടുത്തതിന് പിന്നാലെ തന്നെ ഇ.ഡി. പ്രാഥമിക വിവരശേഖരണം ആരംഭിച്ചിരുന്നു.