
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയും യുകെ പ്രധാനമന്ത്രി കിയർ സ്റ്റാർമറും തമ്മിൽ നടന്ന നിർണ്ണായക ചർച്ചയിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനമായി.സഹകരണം ശക്തമാക്കും ഊർജം, പ്രതിരോധം, വ്യവസായം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ പരസ്പര സഹകരണം ശക്തിപ്പെടുത്തും.
വിദ്യാഭ്യാസ രംഗത്ത്: യുകെയുടെ ഒമ്പത് സർവ്വകലാശാലകൾ ഇന്ത്യയിൽ ക്യാംപസുകൾ സ്ഥാപിക്കും.കാലാവസ്ഥാ നിധി: കാലാവസ്ഥാ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കായി ഇരു രാജ്യങ്ങളും സംയുക്തമായി ഒരു നിധി രൂപീകരിക്കും.കിയർ സ്റ്റാർമർ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ യുകെ പ്രധാനമന്ത്രി പ്രകീർത്തിച്ചു. കൂടാതെ, ഗാസയിലെ ധാരണ മുന്നോട്ട് കൊണ്ടുപോകണമെന്നും മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകിയവരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയ്ക്കും യുകെയ്ക്കും ഇടയിൽ സൗഹൃദം ശക്തമായി എന്നും വ്യാപാര കരാർ ഇരുരാജ്യങ്ങൾക്കും നേട്ടമാകുമെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. ഗാസ, യുക്രെയ്ൻ സംഘർഷങ്ങളിലെ സമാധാന ചർച്ചകളെ സ്വാഗതം ചെയ്യുന്നതായും മോദി അറിയിച്ചു.പ്രതിരോധ രംഗത്തെ സഹകരണം കൂടുതൽ ശക്തമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.