
കോഴിക്കോട് : കോഴിക്കോട് ഹൈലൈറ്റ് മാളിന് അടുത്ത് ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് കാർ പൂർണ്ണമായും കത്തിനശിച്ചു. ഹൈദരാബാദിൽ നിന്നെത്തിയ ഒരു കുടുംബം കോഴിക്കോട് നിന്ന് വാടകയ്ക്ക് എടുത്ത കാറാണ് കത്തിയത്. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ടയുടൻ കുടുംബം പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. ആർക്കും പരിക്കേറ്റിട്ടില്ല. അഗ്നിരക്ഷാ സേന എത്തി തീയണച്ചെങ്കിലും കാർ പൂർണമായി കത്തി നശിച്ചു. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.