Banner Ads

കെഎസ്ഇബി ജീപ്പിൽ കൊണ്ടുപോയ തോട്ടി തട്ടി വയോധികയ്ക്ക് ഗുരുതര പരിക്ക്; അപകടം വടകരയിൽ

കോഴിക്കോട് : കോഴിക്കോട് വടകര മണിയൂരിൽ കെഎസ്ഇബിയുടെ ജീപ്പിൽ കൊണ്ടുപോകുകയായിരുന്ന തോട്ടി തട്ടി കാൽനടയാത്രക്കാരിയായ വയോധികയ്ക്ക് ഗുരുതര പരിക്ക്. ചെല്ലട്ട് പൊയിൽ കാളാം പുതുക്കുടി ജാനകി (75) ക്കാണ് പരിക്കേറ്റത്. മണിയൂർ ഹൈസ്കൂളിന് സമീപം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനുള്ള തോട്ടി ജീപ്പിൽ കൊണ്ടുപോകുന്നതിനിടെയാണ് ജാനകിയുടെ ശരീരത്തിൽ തട്ടിയത്. അപകടത്തിൽ ജാനകിയുടെ വയറിനും കൈയ്ക്കും ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. പരിക്കേറ്റ ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.