Banner Ads

മാനന്തവാടിയിൽ വനത്തിനുള്ളിൽ കാണാതായ ; വയോധികയെ കണ്ടെത്തി

വയനാട്: വയോധികയെ കണ്ടെത്തി,മാനന്തവാടിയിൽ ഉൾവനത്തിനുള്ളിൽ കാണാതായ പിലാക്കാവ് മണിയൻകുന്ന് ഊന്നുകല്ലിൽ ലീലയെ ആണ് വനമേഖലയിൽ നിന്നും ആർആർടി സംഘം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം ആണ് മറവിരോഗമുള്ള ലീലയെ കാണാതായത്.

സമീപത്തെ വനത്തിലേക്ക് ലീല പോകുന്ന ദൃശ്യങ്ങൾ വനം വകുപ്പിൻ്റെ കാമറയിൽ പതിഞ്ഞിരുന്നു. വന്യമൃഗ ശല്യമുള്ള മേഖലയായതിനാൽ വനംവകുപ്പ് ആശങ്കയിലായിരുന്നു.പിന്നാലെ വനംവകുപ്പ് തെരച്ചിൽ ശക്തമാക്കുകയായിരുന്നു. ഉൾവനത്തിലാണ് ലീലയെ കണ്ടെത്തിയത്. വിശന്ന് വലഞ്ഞിരിക്കുന്ന ഇവർക്ക് ഉടനെ വെള്ളവും പഴവും നൽകി. തണ്ടർബോൾട്ട് സേനാംഗങ്ങളും വനംവകുപ്പും പോലീസും ഒപ്പം നാട്ടുകാരും ചേർന്നാണ് ലീലയ്ക്കായുള്ള തെരച്ചിൽ നടത്തിയത്.