Banner Ads

കണ്ണൂരില്‍ വയോധികനെ ബന്ധു ; കോടാലി കൊണ്ട് വെട്ടി

കണ്ണൂര്‍: കണ്ണൂരില്‍ വയോധികനെ ബന്ധു കോടാലി കൊണ്ട് ആക്രമിച്ചു . ചെമ്പേരി വേങ്കുന്നില്‍ സ്വദേശി ജെയിംസിനാണ് വെട്ടേറ്റത്. അതിര്‍ത്തി തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു . ജെയിംസിന്‍റെ പൃതൃസഹോദരന്‍റെ മകനായ സണ്ണി എന്നയാളാണ് ഇത്തരം ഒരു അതിക്രമം ചെയ്തത്. സംഭവത്തില്‍ സണ്ണിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ജെയിംസും സണ്ണിയും തമ്മില്‍ അതിര്‍ത്തിയുടെ പേരില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇന്നലെ സണ്ണി ജെയിംസിന്‍റെ വീട്ടിലെത്തി ജനല്‍ ചില്ലുകള്‍ എറിഞ്ഞ് പൊട്ടിക്കുകയും കോടാലികൊണ്ട് ജെയിംസിനെ വെട്ടുകയുമായിരുന്നു. പുറത്ത് വെട്ടേറ്റ ജെയിംസ് ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *