തിങ്കളാഴ്ച കാനഡയിലെ ടൊറന്റോ പിയേഴ്സൺ എയർപോർട്ടിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്നുണ്ടായ ശക്തമായ കാറ്റിനിടയിൽ ഡെൽറ്റ എയർലൈൻസ് വിമാനം മറിഞ്ഞു.വിമാനത്തിലുണ്ടായിരുന്ന 80 യാത്രക്കാരിൽ 18 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട് അറിയിച്ചു. ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ട് വ്യക്തികളെ ഹെലികോപ്റ്റർ ട്രോമ സെന്ററുകളിലേക്ക് മാറ്റി കുട്ടിയെ കുട്ടികളുടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പരിക്കേറ്റ 12 യാത്രക്കാരെ ചികിത്സയ്ക്കായി ആശുപത്രിയിൽപ്രവേശിപ്പിച്ചു തകർന്ന വിമാനത്തിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഉയർന്നു.അപകടത്തെ തുടർന്ന് വിമാനത്താവളം താൽക്കാലികമായി അടച്ചിരിക്കുകയാണ്. രണ്ടു റൺവേകളും അടച്ചു. ടൊറന്റോ പിയോൺ എയർപോർട്ടിന്റെ വെബ്സൈറ്റിൽ എത്തിച്ചേരുന്നതും പുറപ്പെടുന്നതും നാൽപ്പതോളം വൈകിയ വിമാനങ്ങളുടെ പട്ടികയുണ്ട്. യു.എസ് ഫെഡറൽഏവിയേഷൻ അഡ്മിനിസ്ട്രേഷനും വിമാനത്താവളത്തിൽ ഗ്രൗണ്ട് സ്റ്റോപ്പ് സ്ഥിരീകരിച്ചു