
ചെന്നൈ: തടവുകാർക്ക് അകമ്ബടി പോകുന്നതിനിടെ പൊലീസ് വാനിനുള്ളില്‍ മദ്യപിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്യുന്ന വിഡിയോ പുറത്തായതിനെ തുടർന്നാണ് നടപടി. ചെന്നൈയില്‍ പൊലീസ് ഓഫിസർ പിടിയിലായത് .പൊലീസ് വാനിനുള്ളില്‍ ഡ്രൈവർക്ക് സമീപo ഇരുന്ന്മെബൈല്‍ ഫോണില്‍ എടുത്ത വിഡിയോ പുറത്തായതിനെ തുടർന്ന് ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
തടവുകാർക്ക് അകമ്ബടി സേവിക്കുന്നതിനിടെ മദ്യപിച്ചതിന് സെന്റ് തോമസ് മൗണ്ട് ആംഡ് പൊലീസ് വിങ് സ്പെഷല്‍ സബ്‌ഇൻസ്പെക്ടർ ചെന്നൈ സ്വദേശി ലിങ്കേശ്വരനാണ് പിടിയിലായത്. സിവില്‍ വേഷത്തിലായിരുന്നു ഉദ്യോഗസ്ഥൻ നാഹനത്തിലുണ്ടായിരുന്നത്.നേരത്തേ, തടവുകാർക്ക് അനധികൃതമായി മൊബൈല്‍ ഫോണ്‍ കൈമാറിയതും പണം ആവശ്യപ്പെട്ടതുമടക്കം ഇയാള്‍ക്കെതിരെ പരാതികള്‍ ഉയർന്നിരുന്നു. വകുപ്പുതല അന്വേഷണം പൂർത്തിയായ ശേഷം തുടർനടപടികള്‍ തീരുമാനിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.