Banner Ads

ഷാർജ അന്താരാഷ്‌ട്ര വിമാനത്താവളത്തിലൂടെ ലഹരി കടത്തൽ

അബുദാബി : ഷാർജ അന്താരാഷ്‌ട്ര വിമാനത്താവളത്തിലൂടെ ലഹരി കടത്താൻ ശ്രമിച്ചത് തടഞ്ഞ് അധികൃതർ. കടത്താൻ ശ്രമിച്ചത് 8.7 കിലോ ലഹരിഗുളികകളാണ്.  ഷാർജ പോർട്സ് കസ്റ്റംസ് ആൻഡ് ഫ്രീസോണ്‍ അതോറിറ്റിയാണ് വിമാനത്താവളത്തില്‍ വച്ച്‌ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് യാത്രക്കാരന്‍റ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നു.

തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കാർഡ്ബോർഡ് പാക്കുകളില്‍ ഒളിപ്പിച്ച നിലയില്‍ വൻ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്.  പാക്കുകളിലുണ്ടായിരുന്നത് 10,934 മയക്കുമരുന്ന് ഗുളികകളാണ്. ലഹരിമരുന്നുകൾ കാർഡ്ബോർഡ് പെട്ടിക്കുള്ളിൽ ലൈറ്റിങ് ഉപകരണങ്ങളില്‍ ഒളിപ്പിച്ച് നിലയിലായിരുന്നു കണ്ടെത്തിയത്. നിയമനടപടിക്കായി തൊണ്ടിമുതലും,പ്രതിയെയും അധികൃതർക്കു കൈമാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *