
മാനന്തവാടി : കഞ്ചാവ് മിഠായികളും ഹാൻസുമായി രാജസ്ഥാൻ സ്വദേശിയായ യുവാവിനെ ലഹരി വിരുദ്ധ സ്ക്വാഡും മാനന്തവാടി പോലീസും ചേർന്ന് പിടികൂടി. പീച്ചങ്ങോട് വെച്ചാണ് രാജസ്ഥാൻ സ്വദേശി യോഗേഷ് (28) അറസ്റ്റിലായത്. പോലീസിനെ കണ്ടപ്പോൾ പരിഭ്രമം പ്രകടിപ്പിച്ച യോഗേഷിനെ വിശദമായി പരിശോധിച്ചു. ഇയാളിൽനിന്ന് 58.61 ഗ്രാം കഞ്ചാവ് മിഠായികളും 13 പാക്കറ്റ് ഹാൻസും കണ്ടെടുത്തു. സബ് ഇൻസ്‌പെക്ടർ കെ. സിൻഷയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.