
കൊച്ചി: കൊച്ചിയിൽ രാസലഹരിയുമായി സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന രണ്ടുപേർ എക്സൈസിൻ്റെ പിടിയിലായി. ‘മെറി ബോയ്‌സ്’ എന്ന സിനിമയുടെ അണിയറ പ്രവർത്തകരും ആർട്ട് വർക്കർമാരുമായ കണ്ണൂർ സ്വദേശികളായ രതീഷ്, നിഖിൽ എന്നിവരെയാണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്.കുന്നത്തുനാടിന് സമീപം ലോഡിൽ വെച്ച് രഹസ്യവിവരത്തെത്തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ഇവരിൽ നിന്ന് രണ്ട് ഗ്രാമിലധികം എംഡിഎംഎ (MDMA) എന്ന രാസലഹരിയും ആറ് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.ലഹരി ഉപയോഗിക്കുന്നവരാണോ, ലഹരി കൈമാറിയത് ആരെല്ലാമാണ്, വിൽപ്പനയ്ക്കായി കൈവശം വെച്ചതാണോ തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് എക്സൈസ് സംഘം അറിയിച്ചു. സിനിമയുടെ സെറ്റുകളിലേക്ക് ഉൾപ്പെടെ ലഹരി എത്തിയിട്ടുണ്ടോ എന്ന കാര്യവും എക്സൈസ് പരിശോധിക്കുന്നുണ്ട്.