Banner Ads

‘മാലിന്യം വലിച്ചെറിയുന്നത് പൗരബോധമില്ലായ്മ’; ജനങ്ങൾക്കെതിരെ വിമർശനവുമായി മന്ത്രി എം.ബി. രാജേഷ്

തിരുവനന്തപുരം : മാലിന്യ നിർമാർജനത്തിൽ ജനങ്ങൾക്ക് പൗരബോധമില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ഓണം വാരാഘോഷ സമാപനത്തോടനുബന്ധിച്ച് കനകക്കുന്നിലും പരിസരത്തും മാലിന്യം നിക്ഷേപിക്കാൻ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടും ആളുകൾ മാലിന്യം വലിച്ചെറിഞ്ഞ സാഹചര്യത്തിലാണ് മന്ത്രിയുടെ വിമർശനം.

പരിപാടികൾക്ക് ശേഷം താനുൾപ്പെടെയുള്ളവർ ശുചീകരണത്തിനിറങ്ങിയെങ്കിലും ആരും സഹകരിച്ചില്ലെന്നും ആളുകൾ ഫോട്ടോയെടുക്കുന്ന തിരക്കിലായിരുന്നുവെന്നും മന്ത്രി പറഞ്ഞു. “മാലിന്യം എറിയാൻ നമ്മൾ, വൃത്തിയാക്കൽ നിങ്ങളുടെ ഉത്തരവാദിത്തം” എന്ന മനോഭാവമാണ് ജനങ്ങൾക്കുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ 9.5 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്.