കോട്ടയം: ഷൂട്ടിംഗ് പരിശീലകനുo ദ്രോണാചാര്യ ജേതാവുമായ പ്രൊഫസർ സണ്ണി തോമസ് (83) അന്തരിച്ചു. കോട്ടയം ഉഴവൂരിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 19 വർഷം ഇന്ത്യൻ ഷൂട്ടിങ് ടീമിൻ്റെ മുഖ്യ പരിശീലനകനായിരുന്നു.രണ്ട് പതിറ്റാണ്ടോളം ഇന്ത്യൻ ടീം പരിശീലകനും മാനേജറും ആയിരുന്നു.
ഷൂട്ടിംഗിൽ ദേശീയ ചാമ്പ്യൻ ആയിരുന്നു. ഒളിംപിക്‌സ് ഷൂട്ടിങ്ങിൽ സ്വർണ, വെള്ളി മെഡലുകൾ നേടിയത് സണ്ണിതോമസ് പരിശീലകനായിരുന്ന കാലത്താണ്. അഞ്ചുതവണ ഷൂട്ടിങ്ങിൽ സംസ്‌ഥാന ചാംപ്യനും 1976ൽ ദേശീയ ചാംപ്യനുമായിരുന്നു സണ്ണിതോമസ്. 2008ൽ അഭിനവ് ബിന്ദ്ര ഒളിമ്പിക്സ് സ്വർണം നേടുമ്പോൾ ഇന്ത്യൻ ടീം പരിശീലകനായിരുന്നു