
കൊച്ചി: ഡോക്ടര്‍ വന്ദന ദാസ് കൊലപാതകക്കേസില്‍ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. പ്രതിയുടെ മാനസികനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെ സന്ദീപ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. 2023 മേയ് 10-നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ ഡോ.വന്ദന ദാസ് കൊല്ലപ്പെട്ടത്. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോള്‍ സന്ദീപിന്റെ മാനസിക നില കൃത്യമായി പരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.
കൂടാതെ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും ആവശ്യപ്പെട്ടിരുന്നു.വൈദ്യപരിശോധനയ്ക്കായി പോലീസ് ആശുപത്രിയിലെത്തിച്ച പ്രതിയായ സന്ദീപാണ് വന്ദനയെകൊലപ്പെടുത്തിയത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസില്‍ ഇരുപത്തിനാല് ദൃക്സാക്ഷികള്‍ ഉള്‍പ്പെടെ 136 പേരാണ് സാക്ഷിപ്പട്ടികയിലുള്ളത്. 34 ഡോക്ടർമാരെയാണ് കേസില്‍ പ്രോസിക്യൂഷൻ ഭാഗം സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.