
ഇടുക്കി: മൂന്നാറിൽ വിനോദസഞ്ചാരികളുടെ ഡബിൾ ഡക്കർ ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ ഡ്രൈവർ കം കണ്ടക്ടറായ കെ.പി. മുഹമ്മദിനെ സസ്പെൻഡ് ചെയ്തു. എതിർദിശയിൽ വന്ന കാർ കാരണമാണ് അപകടം നടന്നതെന്നായിരുന്നു മുഹമ്മദ് ആദ്യം നൽകിയ മൊഴി.എന്നാൽ, നടത്തിയ അന്വേഷണത്തിൽ ഡ്രൈവറുടെ മൊഴി കളവാണെന്ന് കണ്ടെത്തി.
യഥാർത്ഥത്തിൽ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അപകടസമയത്തെ സി.സി.ടി.വി. ദൃശ്യങ്ങളിൽ അത്തരമൊരു കാർ കടന്നുവരുന്നതായി കാണാൻ സാധിക്കാത്തത് ഈ വാദത്തിന് ബലം നൽകുന്നു. മാധ്യമങ്ങളും ഈ വസ്തുത റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെയാണ് ഡ്രൈവർക്കെതിരെ നടപടിയെടുക്കാൻ അധികൃതർ തീരുമാനിച്ചത്