
കോഴിക്കോട്: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെ മർദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോ. ജിതിനാണ് മർദനമേറ്റത്.ഡ്യൂട്ടിക്കിടെ ചിലർ സഹഡോക്ടറോട് മോശമായി സംസാരിച്ചത് ഡോ. ജിതിൻ ചോദ്യം ചെയ്തിരുന്നു.
ഇതാണ് ആക്രമണത്തിന് പ്രകോപനമായതെന്നാണ് പ്രാഥമിക നിഗമനം.മർദനമേറ്റതിനെ തുടർന്ന് ഡോക്ടർ പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി ഡോക്ടറുടെ മൊഴിയെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ സംസ്ഥാനത്ത് തുടരുന്ന പശ്ചാത്തലത്തിൽ, ഈ സംഭവവും പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.