
ദില്ലി : ചുമ മരുന്ന് കഴിച്ചതിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുട്ടികൾ മരിച്ചെന്ന പരാതികളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം മാർഗ്ഗനിർദ്ദേശം പുറത്തിറക്കി. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്ന് (കഫ് സിറപ്പ്) നൽകരുതെന്നാണ് പ്രധാന നിർദ്ദേശം. ഇത്തരം മരുന്നുകളുടെ ഉപയോഗം കൃത്യമായ ക്ലിനിക്കൽ പരിശോധനയ്ക്കും ഡോക്ടർമാരുടെ നിർദേശത്തിനും ശേഷം മാത്രമേ പാടുള്ളൂ.
രോഗികൾക്ക് നൽകേണ്ട പ്രാഥമിക പരിചരണം മരുന്ന് ഇതര രീതികൾ ആയിരിക്കണം. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷം മാത്രം ഉപയോഗിക്കുക. ഈ മാർഗനിർദേശം സംസ്ഥാനങ്ങളിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു.