
കൊച്ചി : നടൻ ദിലീപിന്റെ കൊട്ടാരക്കടവിലെ വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ പിടിയിൽ. മലപ്പുറം സ്വദേശി അഭിജിത്തിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. വീട്ടുകാരുടെയും സുരക്ഷാ ജീവനക്കാരുടെയും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇയാളെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
കുടുംബം നൽകിയ പരാതിയിൽ ആലുവ പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രാഥമിക അന്വേഷണത്തിൽ ഇയാൾ മദ്യലഹരിയിലായിരുന്നു എന്നും മോഷണമായിരുന്നില്ല അതിക്രമിച്ചു കടന്നതിന്റെ ഉദ്ദേശമെന്നും പോലീസ് അറിയിച്ചു.