Banner Ads

ഗോത്രവർഗക്കാരുടെ സജീവ പങ്കാളിത്തമില്ലാതെ രാജ്യത്തിന്റെ വികസനം സാധ്യമല്ല; പ്രസിഡൻ്റ് ദ്രൗപതിമുർമു

ഭിലായ് :പ്രകൃതിയുമായി ബന്ധപ്പെട്ട ജീവിതശൈലിയിലൂടെ നേടിയെടുത്ത അറിവിന്റെ കലവറയാണ് ആദിവാസി സഹോദരങ്ങള്‍. അവരുടെ ചിന്തയും ജീവിതരീതിയും മനസ്സിലാക്കുന്നതിലൂടെ ഇന്ത്യയുടെ വികസനത്തിന് നമുക്ക് നിർണായകമായ സംഭാവന നല്‍കാൻ കഴിയുമെന്ന് മുർമു പറഞ്ഞു.

ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഭിലായ് യുടെ മൂന്നാമത്തെയും നാലാമത്തെയും സംയുക്ത കോണ്‍വൊക്കേഷനില്‍ സംസാരിക്കവെയാണ് രാഷ്‌ട്രപതി രാജ്യത്തെ ആദിവാസി വിഭാഗങ്ങളുടെ പ്രാധാന്യത്തെപ്പറ്റി വാചാലയായത്.കൂടാതെ ചെറുകിട വന ഉല്‍പന്നങ്ങളായ മഹുവയുടെ ശേഖരണത്തില്‍ ഏർപ്പെട്ടിരിക്കുന്ന ഗോത്രവർഗ വിഭാഗങ്ങളില്‍പ്പെട്ട ആളുകളുടെ വികസനത്തിനായി ഇൻസ്റ്റിറ്റ്യൂട്ട് ആഹോരാത്രം പ്രവർത്തിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ഐഐടി ഭിലായ് അഗ്രിടെക്, ഹെല്‍ത്ത്‌ടെക്, ഫിൻടെക് എന്നീ മേഖലകളിലാണ് പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.ഇതിനു പുറമെ ഇന്ദിരാഗാന്ധി അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി റായ്‌പൂരുമായി സഹകരിച്ച്‌ കർഷകർക്ക് സാങ്കേതിക പരിഹാരങ്ങള്‍ സൃഷ്‌ടിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിച്ചിട്ടുണ്ട്. ഇത് അവർക്ക് മാർഗ്ഗനിർദ്ദേശവും അവരുടെ വിഭവങ്ങള്‍ ശരിയായി വിനിയോഗിക്കുന്നതിനുള്ള സഹായവും നല്‍കുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു.

ഗോത്ര സംസ്‌കാരവും പാരമ്ബര്യവും കൊണ്ട് സമ്ബന്നമാണ് ഛത്തീസ്ഗഡ് എന്ന് പറഞ്ഞ രാഷ്‌ട്രപതി പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ ആദിവാസി സമൂഹത്തില്‍ നിന്ന് പഠിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഊന്നിപ്പറഞ്ഞു. ആദിവാസി സമൂഹം പ്രകൃതിയെ വളരെ അടുത്ത് മനസ്സിലാക്കുകയും നൂറ്റാണ്ടുകളായി പരിസ്ഥിതിയുമായി ഇണങ്ങി ജീവിക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *