
തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറിയും പ്രമുഖ കവിയുമായ കെ ജയകുമാറിനെ നിയമിച്ചു. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. അദ്ദേഹത്തിന്റെ നിയമനം രണ്ട് വർഷത്തേക്കാണ്. നിലവിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് ഡയറക്ടറാണ് ജയകുമാർ.
തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ വൈസ് ചാൻസലറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കവി, ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ കെ ജയകുമാർ പ്രശസ്തനാണ്. കെ രാജുവിനെ ബോർഡ് മെമ്പറായും നിയമിച്ചു. പിഡി സന്തോഷ് കുമാർ ആണ് നിലവിലെ മറ്റൊരു ബോർഡ് അംഗം.
മണ്ഡല മകരവിളക്ക് കാലത്ത് സാധാരണക്കാരായ ഭക്തർക്ക് പരാതിക്കിടയില്ലാത്ത രീതിയിൽ ദർശന സൗകര്യം ഒരുക്കുമെന്ന് കെ ജയകുമാർ പറഞ്ഞു. ശബരിമല വികസനത്തിന് ആവശ്യമായ പരിഷ്കാരങ്ങൾ എല്ലാവരുമായി കൂട്ടായി ആലോചിച്ച് നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.