Banner Ads

കിഫ്ബിയെ ഇല്ലാതാക്കുന്നത് പൊന്മുട്ടയിടുന്ന താറാവിനെ അറുക്കുന്നതിന് തുല്യം: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വി എൻ വാസവൻ

കോട്ടയം : കേരളത്തിന്റെ വികസന രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്ന കിഫ്ബിയെ നിലവിലെ സർക്കാർ ഇല്ലാതാക്കരുതെന്ന് വി എൻ വാസവൻ. കിഫ്ബിയിൽ ബാക്കിയുള്ള തുക സർക്കാരിന്റെ മറ്റ് പദ്ധതികൾക്കായി വകമാറ്റി ചെലവഴിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇത് പൊന്മുട്ടയിടുന്ന താറാവിനെ കശാപ്പ് ചെയ്യുന്നതിന് തുല്യമാണെന്നും ഇത്തരം തെറ്റായ സമീപനങ്ങളിൽ നിന്ന് സർക്കാർ പിന്മാറണമെന്നും വി എൻ വാസവൻ പറഞ്ഞു.

കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന നിരവധി പദ്ധതികൾ നടപ്പിലാക്കിയത് കിഫ്ബി വഴിയാണ്. സംസ്ഥാനത്ത് ഇപ്പോൾ ഉള്ളത് ഒരു എസ്ഐടി സർക്കാർ ആണെന്നും കിഫ്ബിയുടെ തുക വകമാറ്റുന്നത് വൻ തിരിച്ചടിയാകുമെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമല തീർഥാടനകാലത്തെ മുന്നൊരുക്കങ്ങൾ വളരെ വൈകിയെന്ന് വി എൻ വാസവൻ ചൂണ്ടിക്കാട്ടി. തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ ജൂൺ മാസത്തിൽ തന്നെ ആരംഭിക്കേണ്ടതായിരുന്നു. മുൻകാലങ്ങളിൽ ഭക്തർക്ക് ഇത്തരം പരാതികൾ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.