
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണ വില കുറഞ്ഞു. ഇന്ന് ഒരു പവന് 520 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണ്ണ വില വീണ്ടും 90,000 രൂപയ്ക്ക് താഴെയെത്തി. ഇന്നലെ വിലയിൽ 120 രൂപയുടെ വർദ്ധനവുണ്ടായിരുന്നു.
സ്വർണവില കുറഞ്ഞെങ്കിലും ആഭരണങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താവ് നൽകേണ്ട തുക ഒരു ലക്ഷത്തിനടുത്താണ്. ഏറ്റവും കുറഞ്ഞ 5 ശതമാനം പണിക്കൂലി 3 ശതമാനം ജി.എസ്.ടി ഹാൾമാർക്കിങ് ചാർജ് എന്നിവ ചേരുമ്പോൾ ഒരു പവൻ സ്വർണാഭരണത്തിന് നിലവിൽ ഒരു ലക്ഷം രൂപയോടടുത്ത വില നൽകേണ്ടിവരും.