Banner Ads

ശബരിമലയിൽ നിർണ്ണായക നീക്കം; പ്രഭാമണ്ഡലം ഇളക്കിമാറ്റി എസ്ഐടിയുടെ പരിശോധന

പത്തനംതിട്ട : ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് സന്നിധാനത്ത് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ പ്രത്യേക അന്വേഷണ സംഘം. മിഥുനമാസ പൂജകൾക്കായി ഇന്ന് ശബരിമല നട തുറന്നിരിക്കെയാണ് ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയുള്ള അന്വേഷണ സംഘത്തിന്റെ പരിശോധന.

പ്രഭാമണ്ഡലം അടക്കം ഇളക്കിമാറ്റി വിശദമായ പരിശോധന നടത്തും. സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി ലാബിലേക്ക് അയക്കും. 2025ലെ ഇടപാടുകളും അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിൻറെ അടിസ്ഥാനത്തിലാണ് നീക്കം.

അതേസമയം ശബരിമലയിലെ സ്വർണ്ണപ്പാളി കൈമാറ്റവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത്, മുൻ ബോർഡ് അംഗം അജികുമാർ എന്നിവർക്ക് എസ്ഐടി നോട്ടീസ് അയച്ചു. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാനാണ് ഇരുവർക്കും നൽകിയിരിക്കുന്ന നിർദ്ദേശം.

ഹൈക്കോടതിയുടെ മുൻകൂർ അനുമതി വാങ്ങാതെ സ്വർണ്ണപ്പാളികൾ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്വകാര്യ സ്ഥാപനത്തിലേക്ക് കൊണ്ടുപോയ സംഭവത്തിലാണ് അന്വേഷണം നിലവിൽ നടക്കുന്നത്.