
തിരുവനന്തപുരം : ബാലരാമപുരത്തിന് സമീപം കെ.എസ്.ആർ.ടി.സി. ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷീരകർഷകൻ മരിച്ചു. ബാലരാമപുരം പരുത്തിച്ചൽകോണം സ്വദേശിയായ സന്തോഷാണ് (52) മരിച്ചത്. ഇന്നലെ (ഞായറാഴ്ച) രാവിലെ വഴിമുക്ക് കല്ലമ്പലത്ത് വെച്ചാണ് അപകടം നടന്നത്.
റോഡ് മുറിച്ചു കടക്കുന്നതിനിടെ സന്തോഷ് സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ കെ.എസ്.ആർ.ടി.സി. ബസ് ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.