Banner Ads

ഉപഭോക്താവ് ജയിച്ചു: 12 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ തകരാറുള്ള ബൈക്ക് മാറ്റി നൽകാൻ കോടതി വിധി

മലപ്പുറം: തകരാറുള്ള ബൈക്ക് മാറ്റിനൽകണമെന്ന് ആവശ്യപ്പെട്ട് ഉപഭോക്താവ് നടത്തിയ 12 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ അനുകൂല വിധി. മലപ്പുറം ഉപഭോക്തൃ കോടതിയാണ് ചന്തക്കുന്ന് സ്വദേശി പറവെട്ടി അബ്ദുൽ ഹക്കീമിന് അനുകൂലമായി വിധി പ്രസ്താവിച്ചത്.ബൈക്കിന്റെ വില, നഷ്ടപരിഹാരം, നിയമപരമായ ചെലവുകൾ എന്നിവ ഉൾപ്പെടെ ₹1,43,714 രൂപ ഹക്കീമിന് നൽകാനാണ് കോടതി വിധിച്ചത്.

2013-ൽ ₹79,400 രൂപ നൽകിയാണ് ഹക്കീം മഞ്ചേരിയിലെ ഹോണ്ട ഷോറൂമിൽ നിന്ന് ബൈക്ക് വാങ്ങിയത്.കമ്പനി 72 കിലോമീറ്റർ മൈലേജ് ഉറപ്പ് നൽകിയിരുന്നെങ്കിലും ലഭിച്ചത് 50 കിലോമീറ്ററിൽ താഴെ മാത്രമായിരുന്നു. കൂടാതെ, ബൈക്കിൽ നിന്ന് അസാധാരണമായ ശബ്ദവും കേട്ടിരുന്നു.തകരാർ സർവീസ് വഴി പരിഹരിക്കാമെന്ന് കമ്പനി അറിയിച്ചതിനെ തുടർന്ന് ഹക്കീം പലതവണ സർവീസ് സെന്ററിനെ സമീപിച്ചു. എന്നാൽ തകരാർ പരിഹരിക്കപ്പെട്ടില്ല.തകരാർ പരിഹരിക്കാനാകാതെ വന്നതോടെ ബൈക്ക് മാറ്റിനൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും കമ്പനി വിസമ്മതിച്ചു. ഇതോടെയാണ് ഹക്കീം നിയമപോരാട്ടം ആരംഭിച്ചത്.